Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:57 AM IST Updated On
date_range 21 Aug 2022 12:57 AM ISTഗവർണർ രാഷ്ട്രീയം കളിക്കുന്നു -എം.വി. ജയരാജൻ
text_fieldsbookmark_border
കണ്ണൂർ: ഗവർണർ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കുന്നത് ഭരണഘടനക്കെതിരാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ചാൻസലറെന്ന അധികാരത്തിന്റെ ഗർവിൽ നിയമാനുസൃതമായി നിയമിക്കപ്പെട്ട വൈസ് ചാൻസലറെ ആക്ഷേപിക്കുന്നത് ഉചിതമായ നടപടിയല്ല. മുൻ ചാൻസലർമാരായ ഗവർണർമാർ സ്വീകരിച്ച സമീപനത്തിൽനിന്ന് തികച്ചും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്നത് തെറ്റായ നടപടിയാണ്. അദ്ദേഹത്തിന്റെ നടപടികൾ പ്രാദേശിക സംഘ്പരിവാർ നേതാവിനേക്കാൾ തരംതാണുപോയി. കണ്ണൂർ വി.സിയുടെ കാലത്ത് 100 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഇതൊന്നും അദ്ദേഹം ഒറ്റക്ക് നിയമിക്കുന്നതല്ല. വിഷയവിദഗ്ധർക്കൊപ്പം ചാൻസലറായ ഗവർണറുടെ അനുമതിയോടെ രൂപവത്കരിച്ച കമ്മിറ്റികളും നിയമനത്തിന്റെ ഭാഗമായിട്ടുണ്ട്. അങ്ങനെയെങ്കിൽ ഗവർണറും കുറ്റക്കാരനാകുമോ എന്നും ജയരാജൻ ചോദിച്ചു. കണ്ണൂർ വി.സിയെ മൂന്നു വർഷക്കാലം സമ്പൂർണമായി വിലയിരുത്തിയും പരിശോധിച്ചുമാണല്ലോ വി.സിയായി ചാൻസലർ പുനർനിയമനം നടത്തിയത്. മറ്റാരോ പറയുന്നത് ഏറ്റുപറഞ്ഞാണ് ഗവർണർ കണ്ണൂർ വി.സിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. രാജ്ഭവനിലെ ഇരുനൂറോളം ജീവനക്കാർ പി.എസ്.സി വഴി നിയമിക്കപ്പെട്ടവരല്ല. അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിന്റെ എഡിറ്ററടക്കം നിയമിതനായിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story