Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:53 AM IST Updated On
date_range 21 Aug 2022 12:53 AM ISTഅഖില കേരള ഓപ്പൺ റാപ്പിഡ് ചെസ്സ് ടൂർണമെന്റ്
text_fieldsbookmark_border
അഖില കേരള ഓപൺ റാപിഡ് ചെസ് ടൂർണമെന്റ് വടകര: ഐ.പി.എം സ്പോർട്സ് അക്കാദമിയും കോഴിക്കോട് ചതുരംഗപ്പടയും ചേർന്ന് സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള ഓപൺ റാപ്പിഡ് ചെസ് ടൂർണമെന്റ് ആഗസ്റ്റ് 28ന് ഞായറാഴ്ച മേപ്പയിൽ ഐ.പി.എം കാമ്പസിൽ നടക്കും. ഫിഡെ 1400 റേറ്റിങ്ങിനു താഴെയുള്ളവർക്കു വേണ്ടിയുള്ള ടൂർണമെന്റിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനം 6000 രൂപ ഉൾപ്പെടെ മൊത്തം 58,000 രൂപയുടെ സമ്മാനങ്ങളും 10 കാറ്റഗറികളിലായി 38 ട്രോഫികളും പങ്കെടുക്കുന്ന എല്ലാവർക്കും ഉപഹാരങ്ങളും ഇ-സർട്ടിഫിക്കറ്റുകളും നൽകും. വടകരയിൽനിന്നുള്ള ഏറ്റവും നല്ല കളിക്കാർക്കും സ്കൂൾ ടീമിനും പ്രത്യേക സമ്മാനങ്ങൾ നൽകും. ഭക്ഷണം ഉൾപ്പെടെ രജിസ്ട്രേഷൻ ഫീസ് 400 രൂപയാണ്. www.chessmii.comലൂടെ ആഗസ്റ്റ് 27നുമുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. 28ന് രാവിലെ കെ. മുരളീധരൻ എം.പി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിക്കും. വിശദ വിവരങ്ങൾക്ക് 9745009573, 8848126421, 8075095602 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story