Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:46 AM IST Updated On
date_range 21 Aug 2022 12:46 AM ISTഉന്നതവിജയികളെ അനുമോദിച്ചു
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ഈ വർഷത്തെ വിജയോത്സവം പദ്ധതിയായ 'വിക്‍ടോറിയം' ഉദ്ഘാടനവും അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.കെ. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എം. നാരായണന്‍ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് എജുകെയർ കോഓഡിനേറ്റർ വി. പ്രവീണ്‍ കുമാർ വിജയോത്സവ സന്ദേശം നൽകി. പ്രിൻസിപ്പൽ പി. ഷീജ സ്വാഗതവും കണ്‍വീനർ എം.കെ. സജീവ് കുമാർ നന്ദിയും പറഞ്ഞു. sat ktktr anumodanam കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കുള്ള അനുമോദനം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
