Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:46 AM IST Updated On
date_range 21 Aug 2022 12:46 AM ISTവിനോദ സഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച ട്രാവലര്‍ മതിലിലിടിച്ചു നിരവധിപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
താമരശ്ശേരി: ട്രാവലര്‍ മതിലിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നരിക്കുനി, പാലോളിതാഴം, കുരുവട്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പെട്ടത്. തുഷാരഗിരി -ചിപ്പിലിത്തോട് റോഡില്‍ ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. വിനോദയാത്രക്കെത്തിയ ഇവർ വയനാടെത്തി തിരിച്ച് ചുരം ചിപ്പിലിത്തോട് വഴി തുഷാരഗിരിയിലേക്ക് പോകുമ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ കുരുവട്ടൂര്‍ ശബീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരിക്കുനി സ്വദേശികളായ ഹംസകോയ (50), ഹാജറ (40), മൈമൂന(49), മറിയ (65), റഹീസ് കുരുവട്ടൂര്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും, ഫാസില(28), ജസീല (20), ജലീല (24), സൽമ നഹാസ് (2), ഷറീന (30) എന്നിവരെ താമരശ്ശേരി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കുറച്ചുപേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു. ക്യാപ് ചിപ്പിലിത്തോട്-തുഷാരഗിരി റോഡില്‍ അപകടത്തില്‍പെട്ട ട്രാവലര്‍ വാന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
