Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:46 AM IST Updated On
date_range 21 Aug 2022 12:46 AM ISTപച്ചത്തേങ്ങ സംഭരണം നടത്തി സംഭരണ സമയത്തു തന്നെ പണവും നൽകാൻ അടിയന്തര നടപടി ഉണ്ടാകണം
text_fieldsbookmark_border
'പച്ചത്തേങ്ങ സംഭരണം നടത്തി സംഭരണ സമയത്ത് തന്നെ പണവും നൽകാൻ അടിയന്തര നടപടി ഉണ്ടാകണം' ബാലുശ്ശേരി: നാളികേര കർഷകരെ സഹായിക്കുന്നതിന് പഞ്ചായത്തുതലത്തിൽ പച്ചത്തേങ്ങ സംഭരണം നടത്തി സംഭരണ സമയത്ത് തന്നെ പണവും കൊടുക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കേരള കർഷക സംഘം ബാലുശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കോക്കല്ലൂരിൽ നടന്ന സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. ഇ. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ശശി കോലാത്ത് അധ്യക്ഷത വഹിച്ചു. വാര്യത്ത് ഉണ്ണി അനുശോചന പ്രമേയവും , പി.കെ. ശശീന്ദ്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഒള്ളൂർ ദാസൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം എം. മെഹബൂബ് സംഘടന റിപ്പോർട്ടും ട്രഷറർ കെ.വി. ദാമോദരൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ , കർഷകസംഘം ജില്ല ജോ.സെക്രട്ടറി സി.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഇന്ന് വൈകീട്ട് കോക്കല്ലൂരിൽ കർഷക പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായി ശശി കോലാത്ത് (പ്രസിഡന്റ് ) ,എ.പി. പ്രസന്ന, സി. എച്ച്. സുരേഷ് (വൈസ് പ്രസിഡന്റുമാർ), ഒള്ളൂർ ദാസൻ (സെക്ര.), കെ.വി. ദാമോദരൻ, പി. നാസർ (ജോ.സെക്ര.മാർ ), പി.പി. രവീന്ദ്രനാഥ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. Photo: coconut balu കർഷകസംഘം ബാലുശ്ശേരി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story