Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'സഹകരണ ജീവനക്കാരെ...

'സഹകരണ ജീവനക്കാരെ മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തണം'

text_fields
bookmark_border
'സഹകരണ ജീവനക്കാരെ മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തണം' ബാലുശ്ശേരി: കേരളത്തിലെ സഹകരണ സംഘം ജീവനക്കാരെ മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയീസ് സെന്റർ (കെ.സി.ഇ.സി) സംസ്ഥാന പ്രസിഡന്റ് സി. സുജിത് ആവശ്യപ്പെട്ടു. സഹകരണ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രനീക്കം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ഇ.സി ബാലുശ്ശേരി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെംബർഷിപ് വിതരണവും നടത്തി. എൻ. നാരായണൻ കിടാവ്, ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, സുജ ബാലുശ്ശേരി, എ.കെ. രവീന്ദ്രൻ, എം.പി. ഭാസ്കരൻ, പി.കെ. ബമിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. വിജയകുമാർ (പ്രസി.), സുജ ബാലുശ്ശേരി, എം.പി. ഭാസ്കരൻ (വൈസ് പ്രസിഡന്റ്), പി.കെ. ബമിത്, പ്രജീഷ് കാരക്കാട്ടിൽ (സെക്ര.), എം.എം. അഖിൽ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. Photo: sangam balu കേരള കോഓപറേറ്റിവ് എംപ്ലോയീസ് സെന്റർ മെംബർഷിപ് വിതരണം സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story