Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:44 AM IST Updated On
date_range 21 Aug 2022 12:44 AM ISTകുറ്റ്യാടി ബൈപാസ്
text_fieldsbookmark_border
സാമൂഹികാഘാത പഠനം: കരട് റിപ്പോർട്ടായി കുറ്റ്യാടി: ടൗണിൽ പേരാമ്പ്ര- നാദാപുരം റോഡുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന ബൈപാസിന്റെ സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ടായി. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് എന്ന സ്ഥാപനം 2 മാസമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് തയാറായത്. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ് എന്നിവർ പങ്കെടുത്തു. 25 ന് ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഹാളിൽ പബ്ലിക് ഹിയറിങ് നടക്കുമെന്ന് എം.എൽ.എ അറിയിച്ചു. ഹിയറിങ്ങിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയാറാക്കുക. സെപ്റ്റംബർ 30നകം സർക്കാറിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഭൂമി ഏറ്റെടുക്കൽ നടപടിയാണ് അടുത്ത ഘട്ടം. ഉടമകൾ ഭൂമി മുൻകൂർ കൈമാറിയാൽ അക്വിസിഷൻ നടപടിയോടൊപ്പം ടെൻഡർ നടപടിയും ആരംഭിക്കാൻ കഴിയും. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുന്ന ബൈപാസ് നിർമാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story