Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജെൻഡർ ന്യൂട്രാലിറ്റി...

ജെൻഡർ ന്യൂട്രാലിറ്റി ഓപ്പൺ ഫോറം ഇന്ന്

text_fields
bookmark_border
കൊടുവള്ളി: മതനിരാസം, ലിബറലിസം, ജെൻഡർ ന്യൂട്രാലിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി ഐ.എസ്.എം സംഘടിപ്പിക്കുന്ന ഓപൺ ഫോറം ഇന്ന് ഞായറാഴ്ച വൈകീട്ട് കൊടുവള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജീവിതലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ദിശാബോധം നൽകുന്ന മതമൂല്യങ്ങളെ നിരസിക്കുന്ന പ്രവണതയുടെ അപകടങ്ങളെ തുറന്നുകാട്ടുകയാണ് ഓപൺഫോറത്തിന്റെ ലക്ഷ്യം. ധാർമികപൈതൃകത്തിൽനിന്നകറ്റുന്ന ലിബറലിസവും ജെൻഡർ ന്യൂട്രാലിറ്റിയും സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധികളെയും പരിഹാരങ്ങളെയും കുറിച്ച് ചർച്ചചെയ്യും. ഓപൺഫോറത്തിൽ വിവിധ കാമ്പസുകളിലെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ട്രഷറർ ഷബീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്യും. യുവപണ്ഡിതരായ മുസ്തഫ തൻവീർ, സദാദ് അബ്ദുസ്സമദ് നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ പി.പി. റഹ്മത്തുള്ള സ്വലാഹി, ഹാഫിള് റഹ്മാൻ മദനി, പി. അബ്ദുൽ അലി, ഷിബിലി മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story