Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഴിഞ്ഞം സമരത്തിന്​...

വിഴിഞ്ഞം സമരത്തിന്​ ഐക്യദാർഢ്യം

text_fields
bookmark_border
കോഴിക്കോട്​: വിഴിഞ്ഞത്തെ പ്രശ്നങ്ങളിൽ​ സർക്കാർ പെട്ടെന്ന്​ പരിഹാരമുണ്ടാക്കണമെന്ന്​ ബിഷപ്​ വർഗീസ്​ ചക്കാലക്കൽ. പ്രകടിപ്പിച്ച്​ കോഴിക്കോട്​ രൂപതയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന്​ മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖപദ്ധതിക്ക്​ ആരും എതിരല്ല. നിർമാണം വഴി ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട്​ പഠിച്ചിട്ടേ നടപ്പാക്കാവൂവെന്ന് ​മാത്രമെ​ പറയുന്നുള്ളൂ​. സമരം സർക്കാറിനെതിരല്ല. ജനങ്ങളുടെ പ്രശ്നത്തിന്​ പരിഹാരം കാണണം. തീരം ശോഷിക്കുന്നതിനെതിരെ നടപടിവേണം. ജനങ്ങളെ സമാധാനത്തിൽ ജീവിക്കാൻ സഹായിക്കണം. കണ്ണടച്ച്​ ഇരുട്ടാക്കുന്നത്​ തെറ്റാണ്​. ജനങ്ങൾക്ക്​ വേണ്ടി സർക്കാർ പ്രവർത്തി​ക്കേണ്ട സമയമായെന്നും ബിഷപ്​ പറഞ്ഞു. ഫാ. സുജൻ അമൃത്​ മുഖ്യപ്രഭാഷണം നടത്തി. ജോസഫ്​ പ്ലേറ്റോ, എഡ്വിൻ ചെറുവണ്ണൂർ, സോളമൻ ഡൊമിനിക്​ , ആൽബർട്ട്​ ആന്‍റണി, വിൻസന്‍റ്​ അറക്കൽ എന്നിവർ സംസാരിച്ചു. പടം ab
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story