Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടു​ കിലോ...

രണ്ടു​ കിലോ കഞ്ചാവുമായി യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കോട്​: രണ്ടു​ കിലോ കഞ്ചാവുമായി യുവാവിനെ എക്​സൈസ്​​ അറസ്റ്റ് ചെയ്തു. കരിക്കാംകുളം സ്വദേശി ചക്കാറമ്പത്ത്​ പറമ്പിൽ കെ.പി. മുഹമ്മദ്​ റഫീഖാണ്​ (41) പിടിയിലായത്​. ഇതര സംസ്ഥാന തൊഴിലാളികൾ മുഖേന ഒഡിഷയിൽനിന്ന്​ വൻതോതിൽ കഞ്ചാവ്​ എത്തിച്ച്​ ചില്ലറവിൽപനക്കാർക്ക്​ കൈമാറുന്ന സംഘത്തിലെ പ്രധാനിയാണ്​ ഇയാളെന്ന്​ എക്​സൈസ്​​ അറിയിച്ചു. വീട്ടിൽനിന്നാണ്​ പിടിയിലായത്​. പ്രതി ​കൈമാറുന്ന കഞ്ചാവ്​ ചെറുപൊതികളാക്കി കോളജ്​ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ്​ വിൽപന നടത്തിയിരുന്ന​തെന്ന്​ വ്യക്തമായിട്ടുണ്ട്​. ഇവരെക്കുറിച്ച്​ അന്വേഷണം നടത്തിവരുകയാണ്​. ഓണം സ്​പെഷൽ ഡ്രൈവ് പരിശോധനയുടെ ഭാഗമായുള്ള നിരീക്ഷണത്തിനിടെയാണ്​ പ്രതി പിടിയിലായത്​. കോഴിക്കോട്​ എക്​സൈസ്​ എൻഫോഴ്​സ്​മെന്‍റ്​ ആൻഡ്​ ആന്‍റി നാ​ർ​കോട്ടിക്​ സ്​പെഷൽ സ്ക്വാഡ്​ സർക്കിൾ ഇൻസ്​പെക്ടർ വി.ആർ. ദേവദാസ്​, പ്രിവന്‍റിവ്​ ഓഫിസർമാരായ സന്തോഷ്​ ചെറുവോട്ട്​, കെ. പ്രവീൺകുമാർ, സിവിൽ എക്​സൈസ്​ ഓഫിസർമാരായ എസ്​.ആർ. ദീൻദയാൽ, കെ. അർജുൻ, പി.പി. ജിത്തു, വിപിൻ, എൻ.എസ്​. സന്ദീപ്​, ടി.ആർ. രശ്മി എന്നിവരടങ്ങളിയ സംഘമാണ്​ പ്രതിയെ അറസ്റ്റ് ചെയ്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story