Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയാള മണ്ഡലത്തിന്റെ...

മലയാള മണ്ഡലത്തിന്റെ പാട്ടും അറിവും നവ്യാനുഭവമായി

text_fields
bookmark_border
വെള്ളിമാട്കുന്ന്: നാട്ടറിവും അടിയന്തര ജീവൻരക്ഷ പരിശീലനവും നാടൻ പാട്ടിന്റെ വാമൊഴിത്താളവും അനുഭവിച്ചറിഞ്ഞ് പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂൾ വിദ്യാർഥികൾ. മാത്യഭാഷ സ്നേഹികളുടെ കൂട്ടായ്മയായ മലയാള മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിച്ചത്. ജില്ല പഞ്ചായത്തംഗം ഇ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി നാട്ടറിവിന്റെ പുതുഅറിവിലേക്ക് കുട്ടികളെ ആനയിച്ച് വനമിത്ര പുരസ്കാര ജേതാവ് സി. രാഘവൻ അരിക്കുളം ക്ലാസെടുത്തു. ഫോക് ലോർ അക്കാദമി ജേതാവ് ഗിരീഷ് ആമ്പ്രയും കുഞ്ഞൻ ചേളന്നൂരും നാടൻപാട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ സി. രമേശ്, ഷരീഫ് പറമ്പിൽ, മുഹമ്മദാലി, എ.പി. മാധവൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ. ഭാഗ്യനാഥൻ സ്വാഗതവും എം. സിന്ധു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story