Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഭകൾക്ക്...

പ്രതിഭകൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം

text_fields
bookmark_border
പ്രതിഭകൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം
cancel
മാവൂർ: ഗ്രാമപഞ്ചായത്തും കെ.എം.ജി മാവൂരും സംയുക്തമായി പഞ്ചായത്തിലെ പ്രതിഭകളെ ആദരിച്ചു. ചടങ്ങിൽ ധീര ജവാന്മാരെയും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ജവാൻ കെ. സുനിൽ കുമാറിന്റെ ഓർമക്കായി അദ്ദേഹത്തിന്റെ മാതാവിനെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി രമ്യ ശങ്കർ മോട്ടിവേഷൻ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി കുഞ്ഞിമോയിൻകുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ടി. അബ്ദുൽ ഖാദർ, ശുഭ ശൈലേന്ദ്രൻ, കെ.എം. അപ്പുകുഞ്ഞൻ, ജവാൻ ഇ.എൻ. വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു. കെ.എം.ജി പ്രസിഡന്റ് പി.എം. നൗഷാദ് സ്വാഗതവും സെക്രട്ടറി ടി. ജിനു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story