Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:25 AM IST Updated On
date_range 19 Aug 2022 1:25 AM ISTകർഷക ദിനാചരണം
text_fieldsbookmark_border
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കൃഷിദർശൻ വിളംബര ജാഥ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. മികച്ച വിദ്യാർഥി കർഷകൻ കെ.കെ. വിപുൽ, വനിത കർഷക കെ.സി. സരസ്വതി, മുതിർന്ന കർഷകൻ ടി.പി. ജയരാജൻ, ജൈവ കർഷകൻ ശശിധരൻ പുല്ലങ്ങോട്ട്, യുവ കർഷകൻ കെ.പി. ഷമീർ, കർഷകൻ കെ.കെ. കൃഷ്ണൻ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, വികസനകാര്യ ചെയർ പേഴ്സൻ യു.സി. പ്രീതി, ക്ഷേമകാര്യ ചെയർപേഴ്സൻ ശബ്ന റഷീദ്, ജില്ല പഞ്ചായത്തംഗം എം. ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം അരിയിൽ അലവി, പഞ്ചായത്ത് അംഗങ്ങളായ പി. കൗലത്ത്, ഷൈജ വളപ്പിൽ, ഷാജി ചോലക്കൽമീത്തൽ, നജീബ് പാലക്കൽ, എം.കെ. മോഹൻദാസ്, ശ്രീനിവാസ് പാറോൽ, അരിയിൽ മൊയ്തീൻ ഹാജി, സി.വി. സംജിത്ത്, സുധീൻ കുന്ദമംഗലം, അബ്ദുൽ ഖാദർ, കുന്ദമംഗലം കൃഷി അസി. ഡയറക്ടർ രൂപ നാരായൺ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ എ. അഥീന സ്വാഗതവും അസി. കൃഷി ഓഫിസർ വി.പി. അനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story