Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:21 AM IST Updated On
date_range 19 Aug 2022 1:21 AM ISTഹ്രസ്വചിത്ര മത്സരം: മമ്പറം എച്ച്.എസ്.എസിന് ഒന്നാംസ്ഥാനം
text_fieldsbookmark_border
കണ്ണൂർ: നാഷനൽ പോപുലേഷൻ എജുക്കേഷൻ പ്രോജക്ടിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി കേരളയും കണ്ണൂർ ഡയറ്റും ജില്ലയിലെ ഹൈസ്‌കൂളുകൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ നിർമിച്ച 'മഷി' ഒന്നാം സ്ഥാനം നേടി. തലശേരി സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ നിർമിച്ച 'മായ' രണ്ടാം സ്ഥാനവും വയക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നിർമിച്ച് 'ബോട്ടിൽ-ദി റീകറക്ഷൻ' മൂന്നാം സ്ഥാനവും നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതം കാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story