Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:19 AM IST Updated On
date_range 19 Aug 2022 1:19 AM ISTഅമർ ജ്വാലയുമായി കായികതാരങ്ങൾ പന്തക്കൽ സ്കൂളിൽ
text_fieldsbookmark_border
മാഹി: പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അമർ ജ്വാല പരിപാടി രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അധ്യക്ഷത വഹിച്ചു. ചീഫ് എജുക്കേഷൻ ഓഫിസർ പി. ഉത്തമരാജ്, പൂർവ അധ്യാപകരായ പി. ബാലൻ, എൻ. ഹരിദാസൻ എന്നിവർ സംസാരിച്ചു. മഹാത്മജിയുടെ പാദസ്പർശമേറ്റ മാഹി പുത്തലം ക്ഷേത്രത്തിൽനിന്ന് പ്രമുഖ ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ തിരികൊളുത്തിയ ദീപശിഖയുമായി സ്കൂളിലെ പൂർവ വിദ്യാർഥികളായ സംസ്ഥാന കായിക താരങ്ങൾ മാഹി, ചാലക്കര, പള്ളൂർ വഴി സഞ്ചരിച്ച് പന്തക്കൽ സ്കൂളിലെത്തി. പ്രമുഖ ദേശീയ നേതാക്കന്മാരുടെ ഛായാചിത്രം ഒരുക്കിയ മുഖ്യ കവാടത്തിൽ ദീപം തെളിയിച്ചു. ആ ദീപത്തിൽനിന്ന് മുഖ്യാതിഥികൾ ദീപം പകർന്ന് അഞ്ച് പ്രമുഖ നേതാക്കന്മാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. തുടർന്ന് കായികതാരങ്ങൾ രണ്ട് കെട്ടിട സമുച്ചയങ്ങളിലായുള്ള സ്കൂളിലെ അഞ്ച് നിലകളിലേക്കും ദീപവുമായെത്തി അവിടങ്ങളിൽ തിരി തെളിയിച്ച് പൂർവ അധ്യാപകരും പൂർവ വിദ്യാർഥികളും അധ്യാപകരും ചേർന്ന് 70 സ്വതന്ത്ര സമര സേനാനികളുടെ ഫോട്ടോയും അനാച്ഛാദനം ചെയ്തു. caption: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പന്തക്കൽ ഐ.കെ.കെ. ഗവ. സ്കൂളിൽ സംഘടിപ്പിച്ച 'അമർ ജ്വാല' രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
