Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഴിയാത്രക്കാരിയുടെ...

വഴിയാത്രക്കാരിയുടെ സ്വർണാഭരണം ബൈക്കിലെത്തിയ സംഘം കവർന്നു

text_fields
bookmark_border
പെരിങ്ങത്തൂർ: അണിയാരത്ത് വഴിയാത്രക്കാരിയുടെ മൂന്നര പവൻ സ്വർണാഭരണം ബൈക്കിലെത്തിയ സംഘം കവർന്നു. പാലിലാണ്ടി പീടികയിൽ ടൈലർ ജോലി ചെയ്യുന്ന കറുത്താൻറവിട സുമയുടെ സ്വർണാഭരണമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്. രാവിലെ 10.43ഓടെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. വഴി ചോദിക്കാനെന്ന വ്യാജേന നിർത്തിയാണ് മാല കവർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചൊക്ലി പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ബൈക്ക് നമ്പറടക്കമുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി ചൊക്ലി പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story