Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:08 AM IST Updated On
date_range 19 Aug 2022 1:08 AM ISTകർഷകദിനത്തിൽ കൃഷിയിറക്കി വാട്സ്ആപ് കൂട്ടായ്മ
text_fieldsbookmark_border
മടവൂർ: കർഷകദിനത്തിൽ മടവൂർ വാർത്തകൾ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽകൃഷി തുടങ്ങി. മടവൂർ പൊക്കാരിതാഴം വയലിൽ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്. മടവൂർ കൃഷിഓഫിസർ കെ. നിഷ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. 16 പേരാണ് കൂട്ടായ്മയിലുള്ളത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ 2017മുതൽ കൃഷി ചെയ്തുവരുന്നുണ്ട്. കൃഷി അസിസ്റ്റന്റുമാരായ ടി.പി. സാറ, കെ. സീന, വി.കെ. ബിജു, ടി.പി. ജംഷിത, കൂട്ടായ്മ അംഗങ്ങളായ അനീസ് ബാബു, ശശി ചക്കാലക്കൽ, വി. അഹമ്മദ് ഷബീർ, അബൂബക്കർ, ബിജിത്ത് മടവൂർ, പാരമ്പര്യ കർഷകരായ അലിക്കുട്ടി പരിക്കാട്ട്, ഹുസൈൻ അടുക്കത്ത്, അബൂബക്കർ വയലിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story