Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:52 AM IST Updated On
date_range 19 Aug 2022 12:52 AM ISTനഗരം തെരുവുനായ്ക്കൾ കൈയടക്കുന്നു: ജനം ഭീതിയിൽ
text_fieldsbookmark_border
വടകര: നഗരം തെരുവുനായ്ക്കൾ കൈയടക്കുന്നതോടെ ഭീതിയിൽ ജനം. രാപകൽ വ്യത്യാസമില്ലാതെ നഗരഹൃദയ ഭാഗത്തുകൂടി തെരുവുനായ്ക്കൾ അലഞ്ഞുനടക്കുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാവുകയാണ്. ഇറച്ചി, മീൻ ഉൾപ്പെടെയുള്ള സാധനങ്ങളുമായി കാൽനടയാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഫുട്പാത്തുകളടക്കം നായ്ക്കൾ കൈയടക്കുന്നതോടെ റോഡിലൂടെയും പോകാൻ പറ്റാത്ത അവസ്ഥയാണ്. നഗരത്തിന്റ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി പേർക്ക് ഇതിനകം നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ഒഴിഞ്ഞ കെട്ടിടങ്ങളിലും മറ്റും കഴിയുന്ന നായ്ക്കൾ നേരത്തേ രാത്രിയിലായിരുന്നു നഗരത്തിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ പകൽ സമയത്തും കൂട്ടത്തോടെ കറങ്ങുകയാണ്. പ്രഭാത നടത്തത്തിനിറങ്ങുന്നവരും കച്ചവടക്കാരും കുട്ടികളുമാണ് ഏറെ ഭയപ്പാടോടെ പോകേണ്ടി വരുന്നത്. പെറ്റുപെരുകുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചിത്രം saji 1 വടകര നഗരത്തിൽ റോഡിലൂടെ കൂട്ടമായി പോകുന്ന തെരുവുനായ്ക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
