Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:48 AM IST Updated On
date_range 19 Aug 2022 12:48 AM ISTമുതിര്‍ന്ന കര്‍ഷകന് ആദരവുമായി കുടുംബശ്രീ
text_fieldsbookmark_border
മേപ്പയൂർ: ചെറുവണ്ണൂര്‍ പരപ്പുഴപാണ്ടി പാടശേഖരത്തെ പൊന്‍കതിരണിയിച്ച മുതിര്‍ന്ന കര്‍ഷകനായ പാറച്ചാലില്‍ മീത്തല്‍ ചന്തു നമ്പ്യാര്‍ക്ക് (95) ആദരവുമായി ഐശ്വര്യ കുടുംബശ്രീ. കേരളത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്ന കാലം മുതല്‍ കൃഷി ഉപജീവനമാർഗമായി കുടുംബം പരിപാലിച്ച കര്‍ഷകശ്രേഷ്ഠനാണ് ചന്തു നമ്പ്യാർ. പരപ്പുഴപാണ്ടി പാടശേഖരത്തെ അറിയപ്പെടുന്ന കർഷകരായ കുന്നത്ത് ശങ്കരക്കുറുപ്പ്, കരുവാരപ്പൊയില്‍ സൂപ്പി, പടിഞ്ഞാറേമീത്തല്‍ കണ്ടന്‍, കോറോത്ത് കണാരന്‍, ചാലില്‍ മൊയ്തു, മീറിലോട്ട് ബാലന്‍ തുടങ്ങിയവരോടൊപ്പം കൃഷി ചെയ്തതിന്‍റെ ഓര്‍മകള്‍ ഈ പ്രായത്തിലും ചന്തു നമ്പ്യാർ ഓര്‍ത്തെടുത്തു. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ സനില തയ്യുള്ളതിൽ, പി. സിന്ധു എന്നിവർ പൊന്നാട അണിയിച്ചു. പാണ്ടിയിൽ ഉപ്പുവെള്ളം കയറി കൃഷിയെയും കുടിവെള്ള സ്രോതസ്സുകളെയും ബാധിക്കുന്നത് തടയണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ ചടങ്ങില്‍ അധികൃതരോടാവശ്യപ്പെട്ടു. Photo: ഐശ്വര്യ കുടുംബശ്രീ മുതിർന്ന കർഷകൻ ചന്തു നമ്പ്യാരെ ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
