Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:15 AM IST Updated On
date_range 18 Aug 2022 1:15 AM ISTമണ്ണിനെ മനംനിറയെ സ്നേഹിച്ചവർക്ക് നാടിന്റെ ആദരം
text_fieldsbookmark_border
കണ്ണൂർ: മണ്ണറിഞ്ഞ് കൃഷിയിൽ വിജയഗാഥ രചിച്ച കർഷകർക്ക് ആദരമൊരുക്കി നാടെങ്ങും കർഷക ദിനാചരണം. കോർപറേഷനിലും വിവിധ മേഖലകളിലും കർഷക ദിനാഘോഷം നടത്തി. കോർപറേഷൻ തല ഉദ്ഘാടനം തോട്ടട സാംസ്കാരിക നിലയത്തിൽ മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. കൃഷിദർശൻ വിളംബര ജാഥ നടത്തി. മുതിർന്ന കർഷകരെയും വിദ്യാർഥി കർഷകയായ തനുശ്രിയെയും ആദരിച്ചു. തുടർന്ന് മുതിർന്ന കർഷകരുടെ അനുഭവം പങ്കുവെക്കൽ, കാർഷിക ക്വിസ്, കർഷക സെമിനാർ എന്നിവ നടന്നു. കൗൺസിലർ ബിജോയ് തയ്യിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ മുനിസിപ്പൽ തല ഉദ്ഘാടനം കോർപറേഷൻ ഓഫിസിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ഷമീമ ടീച്ചർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. പുഴാതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു. എളയാവൂരിൽ സോണലിൽ സ്റ്റാൻഡിങ് നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ. ഉഷ അധ്യക്ഷത വഹിച്ചു. പടം -corp karshakadinam -കർഷക ദിനാഘോഷം കോർപറേഷൻതല ഉദ്ഘാടനം തോട്ടട സാംസ്കാരിക നിലയത്തിൽ മേയർ ടി.ഒ. മോഹനൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story