Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:13 AM IST Updated On
date_range 18 Aug 2022 1:13 AM ISTജമ്മുവിൽ കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേർ മരിച്ച നിലയിൽ
text_fieldsbookmark_border
ജമ്മു: ജമ്മുവിൽ ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിധ്രയിൽ തവി വിഹാറിലാണ് അടുത്ത വീടുകളിലായി മൂന്നു സ്ത്രീകളുടേതടക്കം ആറു മൃതദേഹങ്ങൾ കണ്ടെത്തിയത്. വിഷം ഉള്ളിൽചെന്നു മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. നൂർ ഹബീബ്, സക്കീന ബീഗം, ഇവരുടെ മകൾ നസീമ അഖ്തർ, പേരക്കുട്ടി സജാദ് അഹ്മദ് മഗ്രേ എന്നിവരുടെ മൃതദേഹങ്ങൾ ഹബീബിന്റെ വീട്ടിലും സക്കീനയുടെ മകൾ റുബീന ബാനു, മകൻ സഫർ സലീം എന്നിവരുടെ മൃതദേഹങ്ങൾ തെട്ടടുത്ത വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സഹോദരൻ ആത്മഹത്യക്ക് ശ്രമിക്കുന്നു എന്ന് ഹബീബിന്റെ സഹോദരി ശ്രീനഗറിൽ നിന്ന് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ദോഡ ജില്ലയിൽ നിന്നുള്ള വിധവയായ സക്കീന 10 വർഷമായി കുടുംബത്തോടൊപ്പം ജമ്മുവിൽ താമസിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story