Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ടി.യു സെമിനാർ...

കെ.എസ്​.ടി.യു സെമിനാർ ഇന്ന്​

text_fields
bookmark_border
കോഴിക്കോട്​: കേരള സ്കൂൾ ടീച്ചേഴ്​സ്​ യൂനിയൻ (കെ.എസ്​.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ സെമിനാർ 'പാഠ്യപദ്ധതി പരിഷ്​ക്കരണം: നയങ്ങൾ സമീപനങ്ങൾ' ആഗസ്റ്റ്​ 18ന്​ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക്​ 2.30ന്​ കോഴിക്കോട്​ കെ.പി. കേശവ മേനോൻ ഹാളിൽ നടക്കുന്ന പരിപാടി മുസ്​ലിം ലീഗ്​ ദേശീയ ഓർഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി ഉദ്​ഘാടനം ചെയ്യും. ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സി.പി. ചെറിയ മുഹമ്മദ്​ മേഡറേറ്ററാവും. ഡോ. കെ.വി. മനോജ്​ വിഷയാവതരണം നടത്തും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്​ എസ്​.കെ. സജീഷ്, കെ.എം. അഭിജിത്ത്​, മുജീബ്​ കാടേരി, അഡ്വ. പി. ഗവാസ്​, കരീം പടുകുണ്ടിൽ എന്നിവർ സംസാരിക്കും. സംഘാടക സമിതി ചെയർമാൻ പി.​കെ. അസീസ്​, കൺവീനർ കല്ലൂർ മുഹമ്മദലി, കെ.എം.എ. നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story