Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:49 AM IST Updated On
date_range 18 Aug 2022 12:49 AM ISTകർഷക ദിനാചരണം
text_fieldsbookmark_border
ചാത്തമംഗലം: വിദ്യാലയത്തിന് സമീപം വിളഞ്ഞു നിൽക്കുന്ന കരനെൽകൃഷി കാണാൻ പാളത്തൊപ്പിയും കുഞ്ഞുകൈക്കോട്ടുകളുമായി അധ്യാപകരോടൊപ്പം ചേനോത്ത് ഗവ. സ്കൂളിലെ സമൃദ്ധി കാർഷിക ക്ലബിലെ കുരുന്നു കൂട്ടുകാരെത്തി. കൃഷിപ്പാട്ടുകളും കൃഷിച്ചൊല്ലുകളും ഉച്ചത്തിൽ ചൊല്ലി എത്തിയ വിദ്യാർഥികളെ ചേനോത്ത് മൈത്രി വായനശാല കാർഷിക കോർണർ ഭാരവാഹികൾ സ്വീകരിച്ചു. വിത്ത് നടീൽ, മെതിക്കൽ, വളപ്രയോഗം, കളനശീകരണം, കൊയ്ത്ത് എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. പ്രധാനാധ്യാപകൻ ശുക്കൂർ കോണിക്കൽ, പ്രീത പി. പീറ്റർ, ഖദീജ പ്രിയദർശിനി, അശ്വതി എൻ. നായർ, സി. ജനനി എന്നിവർ നേതൃത്വം നൽകി. ചാത്തമംഗലം: പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂൾ കർഷകരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. കർഷകനായ ഉമ്മർ നടുക്കണ്ടിയെ വി.പി. രാജീവ് പണിക്കർ പൊന്നാട അണിയിച്ചു. സ്കൂൾ വളപ്പിലെ കൃഷിക്ക് എൻ. വിജയൻ തുടക്കം കുറിച്ചു. പ്രധാനാധ്യാപകൻ പി.കെ. സുരേഷ് ബാബു സ്വാഗതവും ശാന്ത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
