Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂരിൽ കടലോര നടത്തം...

ബേപ്പൂരിൽ കടലോര നടത്തം സംഘടിപ്പിച്ചു

text_fields
bookmark_border
ബേപ്പൂരിൽ കടലോര നടത്തം സംഘടിപ്പിച്ചു
cancel
ബേപ്പൂർ: 'ശുചിത്വസാഗരം-സുന്ദരതീരം' മാലിന്യമുക്ത കാമ്പയിനിന്റെ ഭാഗമായി ബേപ്പൂരിൽ കടലോരനടത്തം സംഘടിപ്പിച്ചു. ബേപ്പൂർ ഫിഷിങ് ഹാർബർ പരിസരത്തുനിന്ന് ആരംഭിച്ച യാത്ര പ്ലാസ്റ്റിക് നിർമാർജന പ്രതിജ്ഞയോടെ പുലിമുട്ട് കടൽതീര പരിസരത്തെ 'മറീന ജെട്ടി'യിൽ അവസാനിച്ചു. വാർഡ് കൗൺസിലർ ഗിരിജ ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർമാരായ രാജീവ്, കെ. രജനി, ബേപ്പൂർ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ലബീബ് അബൂബക്കർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ വി. സുനീർ, ബോട്ട് ഓപറേറ്റേഴ്സ് സംഘടന സംസ്ഥാന പ്രസിഡൻറ് കരിച്ചാലി പ്രേമൻ, ഹാർബർ എൻജിനീയറിങ് വകുപ്പ്, ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥികൾ-അധ്യാപകർ, മീഞ്ചന്ത ആർട്സ് കോളജ് എൻ.എസ്.എസ് വളന്റിയർമാർ, തീരമൈത്രി, മത്സ്യഫെഡ്, പൊലീസ് വകുപ്പ്, ഇസാഫ് കോഴിക്കോട്, ഫിഷറീസ് വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story