Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യമേഖലയിലെ വിവിധ...

ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾ നാളെ മന്ത്രി ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
കോഴിക്കോട്​: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്​ഘാടനം ആഗസ്റ്റ്​ 19ന്​ മന്ത്രി വീണ ജോർജ്​ ജില്ലയിൽ നിർവഹിക്കുമെന്ന്​ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന്​ വെള്ളിമാട്​കുന്ന്​ ജൻഡർ പാർക്കിൽ വെച്ച്​ ഒളവണ്ണ ബ്ലോക്ക്​ കുടുംബാരോഗ്യ കേന്ദ്രം, കാക്കൂർ, കുരുവട്ടൂർ, തുറയൂർ, ചൂലൂർ, വേളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ, വെളിയഞ്ചേരിപ്പാടം അർബൻ കുടുംബാരോഗ്യ കേന്ദ്രം എന്നിവ ഉദ്​ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ്​ മൂന്നിന്​ സമഗ്ര സാമൂഹികാധിഷ്ഠിത ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയായ ജീവതാളം ഉദ്​ഘാടനം ചെയ്യും. ജില്ല കാൻസർ കെയർ സൊസൈറ്റി പ്രഖ്യാപനവും നടക്കും. 6.19 കോടി ചെലവിൽ മാനാഞ്ചിറയിൽ നിർമിക്കുന്ന ആർ.പി.എച്ച്​ ലാബ്​ ശിലാസ്ഥാപനം മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ നിർവഹിക്കും. വിവിധ പുരസ്​കാരങ്ങളും വിതരണം ചെയ്യും. ജില്ല പഞ്ചായത്ത്​ ​വൈസ്​ പ്രസിഡന്‍റ്​ എം.പി. ശിവാനന്ദൻ, ഡി.എം.ഒ ഡോ. വി. ഉമർ ഫാറൂഖ്​, ഡോ. എൻ.​ നവീൻ, അഹമ്മദ്​ കബീർ, ജോസ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story