Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:10 AM IST Updated On
date_range 17 Aug 2022 1:10 AM ISTസ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
ചൊക്ലി: ഒളവിലം നാരായണൻപറമ്പിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോടിയേരി ബ്ലോക്ക് സെക്രട്ടറി പി. ഭരതൻ പതാക ഉയർത്തി. പെരിങ്ങത്തൂർ ടൗൺ എസ്.ടി.യു മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ല വൈസ് പ്രസിഡന്റ് സി.കെ. സിറാജ് പതാക ഉയർത്തി. ചൊക്ലി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തലശ്ശേരി പരിശീലന കേന്ദ്രത്തിൽ ആഘോഷിച്ചു. പുല്ലൂക്കര സൈഫ് നഗറിൽ സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്തി. എൻ.പി. മുനീർ പതാക ഉയർത്തി. കരിയാട് പള്ളിക്കുനി യൂനിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ആഘോഷ പരിപാടികൾക്ക് പാനൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.എം. ബാബുരാജ് മാസ്റ്റർ നേതൃത്വം നൽകി. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡോ.എൻ.എ മുഹമ്മദ് റഫീഖ് സന്ദേശം നൽകി. ശ്രീ നാരായണ വായനശാല ചൊക്ലി അങ്കണത്തിൽ പ്രസിഡന്റ് കെ.പി. ബാലൻ പതാക ഉയർത്തി. കരിയാട് പുനത്തിൽപള്ളി പരിസരത്ത് നടന്ന പരിപാടിയിൽ കബീർ പാറെമ്മല് അധ്യക്ഷത വഹിച്ചു. പെരിങ്ങത്തൂർ മുസ്‍ലിം എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ പി. ബിജോയ് പതാക ഉയർത്തി. പെരിങ്ങത്തൂർ ടൗണിൽ വ്യാപാരികളുടെ ആഘോഷത്തിൽ ഹമീദ് കിടഞ്ഞി പതാക ഉയർത്തി. നാവള്ളൂർ മുസ്‍ലിം എൽ.പിയിൽ യൂനുസ് തങ്ങളും പൂക്കോം മുസ്‍ലിം എൽ.പിയിൽ മുഹമ്മദ് സിദ്ദിഖ്, കിടഞ്ഞി യു.പിയിൽ തുസൈബയും കാരാറത്ത് യു.പിയിൽ നേത്രാവതിയും പുളിയനമ്പ്രം മുസ്‍ലിം യു.പിയിൽ ടി.കെ. അബ്ദുൽസലീമും ഗുരുകുലം എൽ.പി സ്കൂളിൽ നിദീഷും പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story