Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:10 AM IST Updated On
date_range 17 Aug 2022 1:10 AM ISTസ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsbookmark_border
മാഹി: പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി എ.കെ. സായി ജെ.ശരവണൻ കുമാർ മാഹി കോളജ് ഗ്രൗണ്ടിൽ പതാക ഉയർത്തി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർഥികളെയും ജീവനക്കാരെയും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. മികച്ച പരേഡിനും സാംസ്കാരിക പരിപാടിക്കുമുള്ള ട്രോഫികളും വിതരണം ചെയ്തു. സബർമതി ഇന്നോവേഷൻ ആൻഡ് റിസർച് ഫൗണ്ടേഷൻ ആഘോഷം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു. മൂലക്കടവ് പന്തക്കലിലെ ആശ്രയ വുമൺ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി ആഘോഷിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.ഐ. വൃജനാഥ് വിശിഷ്ടാതിഥിയായി. പ്രസിഡൻറ് കെ. സുലോചന അധ്യക്ഷത വഹിച്ചു. പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ മാഹി സ്റ്റാച്യൂ കവലയിലെ മഹാത്മ ഗാന്ധിയുടെ പൂർണകായ പ്രതിമയിൽ പൂമാല ചാർത്തി പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ചു. ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ പ്രധാനാധ്യാപകന്‍ എം. മുസ്തഫ ത്രിവര്‍ണ പതാക ഉയര്‍ത്തി. കുട്ടികളുടെ കലാപരിപാടികൾ സഹ പ്രധാനാധ്യാപിക എ.ടി. പത്മജ ഉദ്ഘാടനം ചെയ്തു. പള്ളൂർ ആറ്റാക്കൂലോത്ത് അർച്ചന കലാസമിതി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.പി. മഹമൂദ് അധ്യക്ഷത വഹിച്ചു. നൃത്തകലയിൽ 2022 ലെ ജെ.സി. ഡാനിയേൽ കലാശ്രീ അവാർഡ് ജേതാവ് സി.എ. ദിവ്യയെയും മാഹി മേഖലയിൽ പ്ലസ്ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥിനി സ്വാതി എം. സനലിനെയും ആദരിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും എം.എൽ.എയുമായ രമേശ് പറമ്പത്ത് പള്ളൂർ ഇന്ദിരാഭവനിൽ ദേശീയപതാക ഉയർത്തി. caption: മാഹി കോളജ് ഗ്രൗണ്ടിൽ പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി എ.കെ. സായി ജെ.ശരവണൻ കുമാർ ദേശീയപതാക ഉയർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
