Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:33 AM IST Updated On
date_range 17 Aug 2022 12:33 AM ISTസ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താതെ നാദാപുരത്തെ സർക്കാർ സ്ഥാപനം
text_fieldsbookmark_border
നാദാപുരം: . സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവമായി രാജ്യമെമ്പാടും ആഘോഷിക്കുന്ന വേളയിലാണ് ദേശീയ പതാക ഉയർത്താതെ സർക്കാർ സ്ഥാപനം അനാദരവ് കാണിച്ചത്. നാദാപുരത്ത് പ്രവർത്തിക്കുന്ന കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷന്റെ ഓഫിസിലാണ് പതാക ഉയർത്താതെ കിടന്നത്. ഹർ ഘർ തിരംഗിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിലും വീടുകളിലും ആഗസ്റ്റ് 13 മുതൽ ദേശീയ പതാക ഉയർത്തണമെന്ന സർക്കാർ ഉത്തരവുകളുണ്ടെങ്കിലും ഇവിടെ പാലിച്ചില്ല. രണ്ട് ദിവസം മുമ്പ് മാനേജർ സ്വദേശത്ത് പോയെന്നും മറ്റൊരു ജീവനക്കാരന് എത്താൻ കഴിഞ്ഞില്ലെന്നുമാണ് മറുപടി ലഭിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ വീടുകളും സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും ത്രിവർണ ശോഭയിൽ നിൽക്കുമ്പോഴാണ് സർക്കാർ സ്ഥാപനത്തിൽ പതാക ഉയർത്താതെ നിന്നത്. തിങ്കളാഴ്ച ഉദ്യോഗസ്ഥർ ആരും തന്നെ ഈ ഭാഗത്ത് തിരിഞ്ഞ് നോക്കിയില്ല. ഓഫിസിന്റെ ഷട്ടറുകൾ അടഞ്ഞുകിടക്കുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് നാദാപുരത്ത് കോർപറേഷൻ ഓഫീസ് അനുവദിച്ചത്. നേരത്തെതന്നെ ഓഫിസിനെ സംബന്ധിച്ച് വ്യാപക പരാതിയുണ്ട്. ദേശീയ പതാക ഉയർത്താത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. പടം: CLP3 Ndm 1. ദേശീയപതാക ഉയർത്താത്ത നാദാപുരം കെ.എസ്.ബി.ഡി.സി ഓഫിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
