Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.സി. കുഞ്ഞിരാമന്‍

പി.സി. കുഞ്ഞിരാമന്‍

text_fields
bookmark_border
പി.സി. കുഞ്ഞിരാമന്‍
cancel
ചെറുപുഴ: പ്രമുഖ വസ്ത്രവ്യാപാരി (84) നിര്യാതനായി. സ്വന്തം പേരുകൊണ്ട് ചെറുപുഴയുടെ വ്യാപാരമേഖലയെ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു. മലഞ്ചരക്കും പലവ്യഞ്ജനങ്ങളും വിറ്റിരുന്ന നാലോ അഞ്ചോ ചെറുകടകള്‍ മാത്രമുണ്ടായിരുന്ന ചെറുപുഴയെന്ന ഗ്രാമത്തില്‍ തുണിക്കച്ചവടം തുടങ്ങുകയും ആറു പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച വസ്ത്രവ്യാപാരത്തെ കാലഘട്ടത്തിനനുസരിച്ച് പുതുക്കിക്കൊണ്ട് ചെറുപുഴ ഒരു പട്ടണമായി മാറുന്നതിന് സാക്ഷ്യംവഹിച്ച ദീര്‍ഘദര്‍ശിയായിരുന്നു. ചെറുപുഴയിലെയും സമീപ ഗ്രാമങ്ങളിലെയും സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും കയ്യയച്ച് സംഭാവനകള്‍ നല്‍കി സാമ്പത്തികമായി പിന്തുണച്ചതിനൊപ്പം ജാതിമത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേപോലെ കണ്ട് നാടിന്റെ പൊതുബോധത്തിന് കരുത്തുപകരുകയും ചെയ്തു. 1980കളില്‍ ചെറുപുഴ പട്ടണത്തെ വെള്ളത്തില്‍ മുക്കിക്കളയുമായിരുന്ന കാക്കടവ് ജലവൈദ്യുതി പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെയുണ്ടായ ജനകീയ സമരത്തിനൊപ്പം വ്യാപാരികളെ സംഘടിപ്പിച്ച് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. വ്യാപാരി ക്ഷേമത്തിനായി രൂപവത്കരിച്ച മര്‍ച്ചന്റ് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടറും ദീര്‍ഘകാലം ചെറുപുഴ അയ്യപ്പക്ഷേത്രം ഭരണസമിതിയില്‍ ട്രഷററുമാ‍യിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: ഡോ. ഗീത, വിനോദ്, ബീന, ബിന്ദു. മരുമക്കള്‍: ഡോ. രാധാകൃഷ്ണന്‍, ഷീജ, സുനില്‍, മുരളി. Cherupuzha P.C. Kunhiraman (84)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story