Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂരിൽ വീട്ടമ്മ...

കണ്ണൂരിൽ വീട്ടമ്മ തീകൊളുത്തി മരിച്ചു

text_fields
bookmark_border
കണ്ണൂർ: ബർണശ്ശേരിയിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ. ​ചൊവ്വാഴ്ച 11ഓടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഫ്രഡിയുടെ ഭാര്യ ജോയ്സിയാണ് (68) മരിച്ചത്. ഫ്രഡി മത്സ്യബന്ധനത്തിനുപോയ സമയത്താണ് സംഭവം. രാവിലെ 10.15ഓടെ ജോയ്സി കന്നാസിൽ പെട്രോളുമായി വരുന്നത് അയൽവാസികൾ കണ്ടിരുന്നെങ്കിലും തടയാനാകുന്നതിന് മുമ്പേ തീ കൊളുത്തുകയായിരുന്നു. ഇവർ ​മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും നേരത്തേയും ആത്മഹത്യാശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. വീടിന്റെ ജനലും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിനകത്ത് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും തീ പടരാത്തതിനാൽ ജനസാന്ദ്രതയേറിയ പ്രദേശത്ത് വലിയ അപകടമാണ് ഒഴിവായത്. കണ്ണൂർ സിറ്റി ​സബ് ഇൻസ്‍പെക്ടർ രമേശന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. photo: obit joicy 68 kannur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story