Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഭകൾക്ക് ആദരം

പ്രതിഭകൾക്ക് ആദരം

text_fields
bookmark_border
പ്രതിഭകൾക്ക് ആദരം
cancel
മാവൂർ: പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിഭകൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത നേതാക്കൾക്കും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം നൽകി. മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പി.ടി. അസീസ്, ലിനീഷ്, കെ. സജി, മാധ്യമപ്രവർത്തകൻ നിധീഷ് നങ്ങാലത്ത് തുടങ്ങിയവർക്കും ഉപഹാരങ്ങൾ നൽകി. മാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. രഞ്ജിത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വളപ്പിൽ റസാക്ക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത് ഒളവണ്ണ, കെ.എം. അപ്പുക്കുഞ്ഞൻ, മൈമൂന കടുക്കാഞ്ചേരി, പി.ടി. അസീസ്, ഗീതാമണി, കെ.എസ്‌.യു മണ്ഡലം പ്രസിഡന്റ് മുജ്തബ, മുനവ്വർ വളപ്പിൽ എന്നിവർ സംസാരിച്ചു. എൻ.കെ. നൗഷാദ് സ്വാഗതവും പി.ടി. അസീസ് നന്ദിയും പറഞ്ഞു. sat mavoor youth congress പ്രതിഭകൾക്ക് മാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story