Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:52 AM IST Updated On
date_range 14 Aug 2022 12:52 AM ISTവസ്ത്രദാനം നടത്തി
text_fieldsbookmark_border
കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം വനിതാവിങ് വ്യാപാര ദിനാചരണത്തിന്റെ ഭാഗമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ 500ൽപരം അന്തേവാസികൾക്ക് വസ്ത്രദാനം നൽകി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ മാനസിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ടി. രാജേന്ദ്രന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വനിതാവിങ് പ്രസിഡന്റ് മഹിത അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി എം. ബാബുമോൻ, പി. ജയശങ്കർ, എൻ. വിനോദ്, സുനിൽ കണ്ണോറ, ടി.സി. സുമോദ്, എൻ.വി. അഷ്റഫ്, ജൗഹർ, മുഹമ്മദ് മുസ്തഫ, സജീർ ഫാമിലി, അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു. നിമ്മി സജി സ്വാഗതവും ആലീസ് ഏതൻസ് നന്ദിയും പറഞ്ഞു. ഫോട്ടോ: kuthiravattam kgm കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ള വസ്ത്രദാനം ലിജി പുൽകുന്നുമ്മൽ മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ടി. രാജേന്ദ്രന് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story