Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:48 AM IST Updated On
date_range 14 Aug 2022 12:48 AM ISTകുടുംബശ്രീ മുഖേനയുള്ള പതാകവിതരണം നടന്നില്ല
text_fieldsbookmark_border
നന്മണ്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ വീടുകളിൽ ഉയർത്താനുള്ള ദേശീയപതാകക്ക് കുടുംബശ്രീ വഴി പണം നൽകിയവർക്ക് നിരാശരാവേണ്ടി വന്നു. നന്മണ്ട പഞ്ചായത്തിൽ വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ഒരാഴ്ചമുമ്പാണ് ദേശീയപതാക ആവശ്യമുള്ളവരുടെ കണക്കെടുത്തത്. ഒരു പതാകക്ക് 40 രൂപ വീതം നിരവധി വീട്ടുകാരിൽനിന്ന് വാങ്ങുകയും ചെയ്തു. പതാക ഉയർത്താൻ വീടുകളിൽ തയാറെടുപ്പും നടത്തി കാത്തിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രിവരെ പതാക ലഭിച്ചില്ല. പഞ്ചായത്തിലെ നിരവധി വിദ്യാലയങ്ങളിലും ദേശീയപതാക ലഭിച്ചിട്ടില്ല. കുട്ടികളിൽനിന്ന് വാങ്ങിയ പണം അധ്യാപകർ മടക്കിനൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story