Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:48 AM IST Updated On
date_range 14 Aug 2022 12:48 AM ISTചെങ്ങോട്ടുമലയിൽ ദേശീയപതാക ഉയർത്തി സമരസമിതി
text_fieldsbookmark_border
കൂട്ടാലിട: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചെങ്ങോട്ടുമല സമരസമിതി ചെങ്ങോട്ടുമലയുടെ ഭാഗമായ ജില്ലയിലെ ഏറ്റവും ഉയർന്ന വേയപ്പാറയിൽ ദേശീയ പതാക ഉയർത്തി. രാജ്യം 75ാം സ്വാതന്ത്ര്യ ദിനമാചരിക്കുമ്പോൾ ചെങ്ങോട്ടുമലയും ക്വാറി മാഫിയയിൽനിന്നും സ്വതന്ത്രമായത് ആഘോഷിക്കാനാണ് സമരഭടന്മാർ വേയപ്പാറയിൽ അതിസാഹസികമായി പതാകയുയർത്തിയത്. കല്പകശ്ശേരി ജയരാജൻ, ലിനീഷ് നരയംകുളം, മംഗലശ്ശേരി ജിതേഷ് കുമാർ, ആയാട്ട് ബിജു എന്നിവർ നേതൃത്വം നൽകി. Photo: വേയപ്പാറയിൽ ചെങ്ങോട്ടുമല സമരസമിതി ദേശീയപതാക ഉയർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
