Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:48 AM IST Updated On
date_range 14 Aug 2022 12:48 AM ISTഎൻ.എസ്.എസ് സപ്തദിന ക്യാമ്പ് ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
ബാലുശ്ശേരി: ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം രണ്ടാം വർഷ വളന്റിയർമാർക്കായുള്ള സപ്തദിന സഹവാസ ക്യാമ്പിന് സ്വാതന്ത്ര്യാമൃതം ജില്ലയിൽ തുടക്കമായി. ജില്ലയിലെ 149 എൻ.എസ്.എസ് യൂനിറ്റുകളിലെ 7450 വളന്റിയർമാരും അധ്യാപകരും രക്ഷിതാക്കളും ക്യാമ്പിന്റെ ഭാഗമാവും. ഹർ ഘർ തിരംഗ്, ഫ്രീഡം വാൾ, സ്വച്ഛത പക്വാഡ, കൽപകം, സമൂഹോദ്യാനം, ദുരന്തനിവാരണ പരിശീലനം, പ്രഥമ ശുശ്രൂഷ, കർഷകദിനാചരണം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി നടക്കുന്നത്. ക്യാമ്പിന്റെ ജില്ലതല ഉദ്ഘാടനം കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ.എം. സചിൻദേവ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ പി.പി. പ്രേമ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ പി.എൻ. അശോകൻ, ആരിഫാ ബീവി, പി. ഇന്ദിര, പി.എം. രതീഷ്, പ്രധാനാധ്യാപിക മോളി നാഗത്ത്, എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ എസ്. ശ്രീചിത്ത്, എം.കെ. ഗണേശൻ, കെ.പി. അനിൽകുമാർ, കെ.കെ. സതീശൻ, പി. ജിതേഷ്, പ്രോഗ്രാം ഓഫിസർ കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 18ന് ക്യാമ്പുകൾ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story