Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:48 AM IST Updated On
date_range 14 Aug 2022 12:48 AM ISTഉള്ള്യേരി പാലത്തിന് പ്രതീകാത്മകമായി പേരിട്ട് യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
ഉള്ള്യേരി: സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടിയ ഉള്ള്യേരി പാലത്തിന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതീകാത്മകമായി ക്വിറ്റിന്ത്യ സ്മാരകപാലം എന്ന് നാമകരണം ചെയ്തു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പാലം പുതുക്കിപ്പണിത അവസരത്തില്‍ സ്ഥലം എം.എല്‍.എക്കും വകുപ്പ് മന്ത്രിക്കും പാലം ക്വിറ്റിന്ത്യ സ്മാരകമായി മാറ്റണമെന്ന അപേക്ഷ സമര്‍പ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പാലത്തിന് പേരിട്ടത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.എം. വരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ആര്‍. ഷഹിന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, കെ. രാമചന്ദ്രന്‍, വൈശാഖ് കണ്ണോറ, അഭിജിത്ത് ഉണ്ണികുളം, നാസ് മാമ്പൊയില്‍, സബിജിത്ത് കണയങ്കോട് എന്നിവർ സംസാരിച്ചു. പ്രവർത്തകർ പാലത്തിൽ ദീപംതെളിയിക്കുകയും ചെയ്തു . പടം .ULY.300. യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി പാലത്തിൽ നടത്തിയ പ്രതീകാത്മക നാമകരണം അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
