Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:43 AM IST Updated On
date_range 14 Aug 2022 12:43 AM ISTകോഴിക്കോട് എൻ.ഐ.ടിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്തു
text_fieldsbookmark_border
ചാത്തമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടറുടെ ഓഫിസിന് മുന്നിലുള്ള 'സ്മൃതിവനത്തിൽ' വൃക്ഷത്തൈ നട്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് മൾട്ടി ഡിസിപ്ലിനറി സെന്ററുകൾക്കായുള്ള ഓഫിസ് സമുച്ചയം ഉദ്ഘാടനവും ഇന്റർനാഷനൽ ഹാൾ ഓഫ് റെസിഡൻസിന് തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. സെന്റർ ഫോർ കൾചറൽ ആൻഡ് ആർട്ട് റിലേഷൻസ്, സെന്റർ ഫോർ ഹോളിസ്റ്റിക് ടീച്ചിങ് ആൻഡ് ലേണിങ്, സെന്റർ ഫോർ ഇന്ത്യൻ നോളഡ്ജ് സിസ്റ്റംസ്, സെന്റർ ഫോർ ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് റിലേഷൻസ്, സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി, റിസർച് ആൻഡ് ഓട്ടോമേഷൻ, സെന്റർ ഫോർ ഇന്നൊവേഷൻ, എന്റർപ്രണർഷിപ് ആൻഡ് ഇൻകുബേഷൻ, സെന്റർ ഫോർ ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഫോറിൻ ലാംഗ്വേജസ്, സെന്റർ ഫോർ പബ്ലിക് റിലേഷൻസ്, ഇൻഫർമേഷൻ ആൻഡ് മീഡിയ എക്സ്ചേഞ്ച്, സെന്റർ ഫോർ ക്വാളിറ്റി അഷ്വറൻസ് ആൻഡ് എൻഹാൻസ്‌മെന്റ്, സെന്റർ ഫോർ സുസ്ഥിര സാങ്കേതിക വിദ്യകൾ, യോഗ ആൻഡ് ഹോളിസ്റ്റിക് വെൽനെസ് കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നതാണ് മൾട്ടി ഡിസിപ്ലിനറി കേന്ദ്രങ്ങൾ. 'എൻ.ഇ.പി 2020ന്റെ വെളിച്ചത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണം' വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഫോറിൻ ലാംഗ്വേജസാണ് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ അന്തർദേശീയവും ദേശീയവുമായ വിദഗ്ധർ പങ്കെടുക്കുന്നവരുമായി സംവദിച്ചു. എം.കെ. രാഘവൻ എം.പി, പി.ടി.എ. റഹീം എം.എൽ.എ എന്നിവർ സംസാരിച്ചു. ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. പി.എസ്. സതീദേവി നന്ദിയും പറഞ്ഞു. രജിസ്ട്രാർ കമാൻഡർ (ഡോ.) ഷാമസുന്ദര എം.എസ്., സി.ഐ.ആർ.എഫ്.എൽ ചെയർമാൻ പ്രഫ. എം.കെ. രവിവർമ, ഡീൻമാർ, വകുപ്പ് മേധാവികൾ എന്നിവരും പങ്കെടുത്തു. sat ctm nit inauguration കലിക്കറ്റ് എൻ.ഐ.ടിയിൽ മൾട്ടി ഡിസിപ്ലിനറി സെന്ററുകൾക്കായുള്ള ഓഫിസ് സമുച്ചയം ഉദ്ഘാടനം വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
