Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:38 AM IST Updated On
date_range 14 Aug 2022 12:38 AM ISTവിദ്യാർഥികൾ ഉപ്പുകുറുക്കി
text_fieldsbookmark_border
കോഴിക്കോട് : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളജ് വിദ്യാർഥികൾ ദണ്ഡിയാത്ര പുനരാവിഷ്കരിച്ചു. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയത്തിനെതിരെ ഗാന്ധിജി നടത്തിയ ഉപ്പുസത്യഗ്രഹത്തിന്റെ സ്മരണകൾ ഉണർത്തിക്കൊണ്ട് യുവതലമുറ കോഴിക്കോട് കടപ്പുറത്ത് ഉപ്പുകുറുക്കി. കോളജ് എൻ.എസ്.എസ് യൂനിറ്റ് നടത്തിയ പരിപാടിയിൽ ക്രിസ്ത്യൻ കോളജ് മാനേജർ പാവമണി മേരി ഗ്ലാഡിസ്, പ്രിൻസിപ്പൽ പ്രഫ. സച്ചിൻ പി. ജെയിംസ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ എസ്. സായിഗീത, സുരേഷ് പുത്തൻപറമ്പിൽ എന്നിവരും പങ്കെടുത്തു. photos: dandi yathra1dandi yathra2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story