Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:25 AM IST Updated On
date_range 14 Aug 2022 12:25 AM ISTവയോധികനുനേരെ ആക്രമണം: പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ -എം.എൽ.എ
text_fieldsbookmark_border
വടകര: വയോധികനെ അയൽവാസി മർദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ കെ.കെ. രമ എം.എൽ.എ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടകര പഴങ്കാവ് ചീറോക്കര സുരേഷ് ബാബുവിനെ (62) അയൽവാസി കമ്പിവടികൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേൽപിച്ചത്. ഹെൽത്ത് സർവിസിൽ ജോലിചെയ്യുന്ന കെ.ടി.കെ. സുരേഷ് ബാബുവാണ് മർദിച്ചതെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ സുരേഷ്ബാബു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലും പഴങ്കാവിലെ വീട്ടിലും എം.എൽ.എ സന്ദർശിച്ചു. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കഴിഞ്ഞദിവസം എം.എൽ.എയെ കണ്ടിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് കെ.കെ. രമ കുറ്റപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാകുന്ന കേസുകളിൽ വടകര പൊലീസിന്റെ മെല്ലെപ്പോക്ക് നയം പതിവാകുകയാണ്. പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഇതുകണ്ടതാണ്. മർദനമേറ്റ സുരേഷ് ബാബു ഇപ്പോഴും അത്യാസന്നനിലയിലാണ്. അന്വേഷണം ഊർജിതമാക്കണമെന്ന് റൂറൽ എസ്.പിയോട് എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, പ്രേമൻ, സുബിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ചിത്രം കെ.കെ. രമ എം.എൽ.എ ആക്രമണത്തിൽ പരിക്കേറ്റ പഴങ്കാവ് ചീറോക്കര സുരേഷ് ബാബുവിന്റെ വീട് സന്ദർശിക്കുന്നു Saji 6
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
