Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടംവലി...

വടംവലി ചാമ്പ്യൻഷിപ്പിന് കുണ്ടംകുഴിയിൽ തുടക്കം

text_fields
bookmark_border
കുണ്ടംകുഴി: സംസ്ഥാന സബ് ജൂനിയർ വിഭാഗം വടംവലി ചാമ്പ്യൻഷിപ്പിന് കുണ്ടംകുഴിയിൽ ആവേശത്തുടക്കം. നാല് വിഭാഗം മത്സരങ്ങളിൽ മൂന്നിലും കണ്ണൂർ ജില്ല ജേതാക്കളായി. അണ്ടർ 13 ബോയ്സ് 380 കിലോ, അണ്ടർ 15 ഗേൾസ് 360 കിലോ, അണ്ടർ 15 ബോയ്സ് 440 കിലോ എന്നീ വിഭാഗം മത്സരങ്ങളിലാണ് കണ്ണൂരിന്റെ വിജയം. അണ്ടർ 13 ഗേൾസ് 340 കിലോ വിഭാഗത്തിൽ ആതിഥേയരായ കാസർകോട് ജില്ലയും ചാമ്പ്യന്മാരായി. ഞായറാഴ്ച മൂന്ന് വിഭാഗം മത്സരം നടക്കും. 17 വയസ്സിൽ താഴെയുള്ള ആൺ, പെൺ, മിക്സ്ഡ് മത്സരങ്ങളാണിത്‌. ഒരു ജില്ലയിൽനിന്ന് മൂന്ന് ടീമുകൾ അണിനിരക്കും. കുണ്ടംകുഴി സ്കൂൾ മൈതാനത്ത് സംസ്ഥാന വടംവലി അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പി. രഘുനാഥും വടംവലി അസോസിയേഷൻ പ്രസിഡന്റ്‌ കെ.പി. അരവിന്ദാക്ഷനും പതാക ഉയർത്തി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ധന്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന വടംവലി അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. രാമനാഥൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ജില്ല ഹയർ സെക്കൻഡറി കോഓഡിനേറ്റർ പി.വി. ശശി, കുണ്ടംകുഴി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സുരേഷ് പായം, എം. രഘുനാഥൻ, എം. അനന്തൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ദാമോദരൻ കൂവാര, കെ. മുരളീധരൻ, എ. ദാമോദരൻ, പി.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. കെ. രത്നാകരൻ സ്വാഗതവും ഹിറ്റ്സർ എ. ജോർജ് നന്ദിയും പറഞ്ഞു. സമാപന പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി. വരദരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.പി. ഗോപാലൻ, ടി.വി. ബാലൻ മാണിയാട്ട്, എം. മാധവൻ എന്നിവർ സംസാരിച്ചു. പി.ഹാഷിം സ്വാഗതവും ശ്രീധരൻ അഞ്ചാംമൈൽ നന്ദിയും പറഞ്ഞു. പടം: സംസ്ഥാന സബ് ജൂനിയർ വിഭാഗം വടംവലി ചാമ്പ്യൻഷിപ് കുണ്ടംകുഴി സ്കൂൾ മൈതാനത്ത് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story