Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡിലെ കുഴി കണ്ട്​...

റോഡിലെ കുഴി കണ്ട്​ വെട്ടിച്ച ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: റോഡിലെ കുഴി കണ്ട്​ വെട്ടിച്ചുമാറ്റുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് തെറിച്ചുവീണ യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഗീതാഞ്ജലിയില്‍ വേണുവിന്റെ മകന്‍ അനീഷ് കുമാറാണ്​ (ഉണ്ണി -28) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ദേശീയപാതയില്‍ കുറവന്തോടിന് സമീപമായിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡിലെ കുഴി കണ്ട്​ വെട്ടിച്ചുമാറ്റുമ്പോൾ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന്​ തെറിച്ചുവീണ അനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍. പുന്നപ്ര ചന്തക്ക് പടിഞ്ഞാറ് സര്‍വിസ് സെന്‍ററിലെ ജോലിക്കാരനാണ് അനീഷ് കുമാര്‍. സഹോദരങ്ങള്‍: അജിത്, അഞ്ജലി. അനീഷ് കുമാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story