Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യക്കടത്ത്‌ കേസ്‌:...

മദ്യക്കടത്ത്‌ കേസ്‌: പ്രതിക്ക്‌ ഒരുവർഷം തടവും പിഴയും

text_fields
bookmark_border
തലശ്ശേരി: സ്വകാര്യ ബസിൽ മാഹിമദ്യം കടത്തുന്നതിനിടെ പിടിയിലായ പേരാവൂർ തുണ്ടി വെള്ളാർവള്ളി വടക്കഞ്ചേരി വീട്ടിൽ വി.എ. ജോസിന്‌ ഒരുവർഷം തടവും ഒരുലക്ഷം രൂപ പിഴയും. അഡീഷനൽ അസി. സെഷൻസ് ജഡ്ജി രുഗ്മ എസ്. രാജാണ് ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കിൽ ഒരുമാസംകൂടി തടവ്‌ അനുഭവിക്കണം. 2016 മേയ്‌ എട്ടിന്‌ രാവിലെ 11ന്‌ ന്യൂമാഹി എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റ്‌ പരിസരത്ത്‌ വാഹന പരിശോധനക്കിടെ 3.600 ലിറ്റർ വിദേശമദ്യം പിടിച്ച കേസിലാണ്‌ ശിക്ഷ. തലശ്ശേരി റേഞ്ച്‌ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. ഹരിനന്ദനാണ്‌ അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്‌ പ്രോസിക്യൂട്ടർ പ്രീതി പറമ്പത്ത് ഹാജരായി. ------- photo separate file
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story