Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെങ്ങോട്ടുകാവിൽ...

ചെങ്ങോട്ടുകാവിൽ ​'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിക്ക് തുടക്കം

text_fields
bookmark_border
ചെങ്ങോട്ടുകാവിൽ ​ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിക്ക് തുടക്കം
cancel
ചെങ്ങോട്ടുകാവിൽ ​'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിക്ക് തുടക്കം ചെങ്ങോട്ടുകാവ്: 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടലോര നടത്തം സംഘടിപ്പിച്ചു. പാറക്കൽ താഴെ മുതൽ ഏഴുകുടിക്കൽ ബീച്ചുപാലം വരെയായിരുന്നു ജനകീയ നടത്തം. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വേണു അധ്യക്ഷത വഹിച്ചു. കെ.ടി. രാധാകൃഷ്ണൻ പരിസ്ഥിതി സന്ദേശം നൽകി. ഫിഷറീസ് സീനിയർ കോഓപറേറ്റിവ് ഇൻസ്​പെക്ടർ പി.വി. ഷെറിൻ അബ്ദുല്ല സ്വാഗതവും ഫിഷറീസ് ഓഫിസർ ജയപ്രകാശ് നന്ദിയും പറഞ്ഞു. എൻജിനീയറിങ്, മത്സ്യഫെഡ്, കോസ്റ്റൽ പൊലീസ് എലത്തൂർ, ഫിഷറീസ് അക്വാകൾചർ പ്രമോട്ടർ, മോട്ടിവേറ്റർമാർ, കുടുംബശ്രീ, ഹരിതകർമ സേന, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. 'കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽ തീരമണയാം' മുദ്രാവാക്യമുയർത്തി പഞ്ചായത്ത് പരിധിയിലെ തീരദേശ വാർഡുകൾ ഓരോ കിലോമീറ്ററായി തിരിച്ച് ഓരോ കിലോമീറ്ററിനും 25 സന്നദ്ധ പ്രവർത്തകരടങ്ങിയ ആക്ഷൻ ഗ്രൂപ്പുകളാക്കി ശുചീകരണം നടത്തും. ടൂറിസം, യുവജനക്ഷേമം, ഹരിത മിഷൻ, ക്ലീൻ കേരള, കുടുംബശ്രീ, ഹരിതകർമ സേന, മത്സ്യത്തൊഴിലാളി സംഘടന, ആരാധനാലയ കമ്മിറ്റികൾ, എൻ.സി.സി, എൻ.എസ്.എസ്, യൂത്ത് ക്ലബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കലാ സാംസ്കാരിക പ്രവർത്തകർ എന്നിവർ അണിചേരും. പടം Koy 1 ശുചിത്വ സാഗരം സുന്ദര തീരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story