Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോജന സൗഹൃദം:...

വയോജന സൗഹൃദം: മാതൃകയായി കൂത്തുപറമ്പ് നഗരസഭ

text_fields
bookmark_border
കൂത്തുപറമ്പ്: വയോജന സൗഹൃദത്തിൽ സംസ്ഥാനത്ത് ഒന്നാമതാവാനൊരുങ്ങുകയാണ് കൂത്തുപറമ്പ് നഗരസഭ. കേരളത്തിൽ ആദ്യമായാണ് ഒരു നഗരസഭ വയോജനങ്ങളുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് പുസ്തകം തയാറാക്കുന്നത്. ഓരോ വാർഡുകളിലും രണ്ടുപേരടങ്ങുന്ന എട്ട് ഗ്രൂപ്പുകൾ ചേർന്ന് ഒരുമാസം കൊണ്ടാണ് 46 ചോദ്യങ്ങളുള്ള സർവേ പൂർത്തീകരിച്ചത്. നഗരസഭയിലെ 4759 വയോജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് തയാറാക്കിയ ബുക്ക് ലെറ്റ് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ 17ന് പ്രസിദ്ധീകരിക്കും. വാർഡ് അംഗം, സന്നദ്ധ വളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ, എം.ഇ.എസ് കോളജിലെ എൻ.എസ്.എസ് വളന്റിയർമാർ എന്നിവരാണ് വിവരങ്ങൾ ശേഖരിച്ചത്. വയോജനങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആവശ്യാനുസരണം ക്ഷേമ പ്രവർത്തനങ്ങൾ നടത്താനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 90 വയസ്സിന് മുകളിലുള്ളവർക്കും, മക്കളിൽനിന്നും ബന്ധുക്കളിൽനിന്നും സഹായം ലഭിക്കാത്തതുമായവരെ സംരക്ഷിക്കാനുള്ള പ്രവർത്തനം നടത്താനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന സർവേ വിവരങ്ങൾ പ്രത്യേക സോഫ്റ്റ് വെയർ സംവിധാനമൊരുക്കി അതിൽ സൂക്ഷിക്കാനും ജനന, മരണ രജിസ്‌ട്രേഷൻ സമയത്ത് വിവരങ്ങൾ പുതുക്കുന്നതിനുള്ള സംവിധാനവും അടുത്ത ഘട്ടത്തിൽ നഗരസഭ ആലോചിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story