Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 1:15 AM IST Updated On
date_range 12 Aug 2022 1:15 AM ISTസഹകരണ സംരക്ഷണ സദസ്സ്
text_fieldsbookmark_border
മാവൂർ: കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സഹകാരികളും ജീവനക്കാരും സംയുക്തമായി സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിൽ സംഘടിപ്പിച്ചു. മാവൂർ സർവിസ് സഹകരണ ബാങ്ക്, മാവൂർ പഞ്ചായത്ത് വനിത സഹകരണ സംഘം, മാവൂർ ക്ഷീരോൽപാദക സഹകരണ സംഘം എന്നിവിടങ്ങളിൽ പരിപാടി നടന്നു. മാവൂർ വിജയൻ, ശ്രീജ മലപ്രം, മനോഹരൻ അടുവാട് എന്നിവർ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. ഗിരീഷ് കുമാർ, ജില്ല കമ്മിറ്റി അംഗം ടി. ഷമീന, ഏരിയ ജോ. സെക്രട്ടറി പി.കെ. വത്സരാജ്, എരിയ കമ്മിറ്റി അംഗം കെ. സജി, പി. നിഖിൽ, കെ.പി. അനൂപ്, സിനി, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കുറ്റിക്കാട്ടൂർ: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പെരുവയൽ യൂനിറ്റിന്റെ നേതൃത്വത്തിൽ പെരുവയൽ സർവിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസിനുമുന്നിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ജി. അനൂപ്, ജി.ടി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ജിതിൻ സ്വാഗതവും ശേഖരൻ പനോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
