Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 1:13 AM IST Updated On
date_range 12 Aug 2022 1:13 AM ISTമത്സ്യത്തൊഴിലാളിക്ക് പഞ്ഞമാസ സമാശ്വാസവും പെൻഷനും നൽകണം
text_fieldsbookmark_border
ബേപ്പൂർ: ഓണത്തിന് മുമ്പെങ്കിലും മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സമാശ്വാസവും പെൻഷനും വിതരണം ചെയ്യണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കടൽക്ഷോഭം മൂലം പരമ്പരാഗത മീൻ പിടിത്തത്തൊഴിലാളികൾ വറുതിയിലാണ്. മൂന്നുമാസമായി സമാശ്വാസ ക്ഷേമപദ്ധതിയും പെൻഷനും മുടങ്ങിക്കിടക്കുകയാണ്. സമാശ്വാസ പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾ അടച്ച 1,500 രൂപ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിഹിതമായ 3,000 രൂപ വിതരണം ചെയ്യാത്തത് അവഗണനയാണ്. അയൽ സംസ്ഥാനമായ തമിഴ്നാട് സമാശ്വാസ പദ്ധതിയായ 4,500 രൂപ വിതരണം ചെയ്തു കഴിഞ്ഞെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി. പ്രസിഡൻറ് പി. സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് അഴിയൂർ, അനിൽ ആബേൽ, തൃക്കണ്ണപ്പുഴ സുരേന്ദ്രൻ, തയ്യിൽ രാഹുൽ ,സുരേഷ് കുമാർ, അജിത കൊല്ലങ്കോട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story