Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:58 AM IST Updated On
date_range 12 Aug 2022 12:58 AM ISTബൈക്കിലെത്തി മാല കവർന്ന യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: എളയാവൂർ വയലിൽ മധ്യവയസ്കയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. അഴീക്കോട് കപ്പക്കടവ് സ്വദേശി കപിൽ ദേവനെയാണ് (29) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. എളയാവൂർ കോളനിയിലെ ബീഫാത്തിമയുടെ (55) മൂന്ന് പവന്റെ മാലയാണ് ബുധനാഴ്ച ഉച്ചയോടെ ഇയാൾ ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞത്. കണ്ണൂരിലെ ജ്വല്ലറിയിൽ മാല വിൽക്കാൻ എത്തിയപ്പോഴാണ് യുവാവ് അറസ്റ്റിലായത്. മാല പൊട്ടിയതുകണ്ട ജ്വല്ലറി ജീവനക്കാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. Photo: Kapil Prethi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story