Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:53 AM IST Updated On
date_range 12 Aug 2022 12:53 AM ISTവനിത രക്തദാന ക്യാമ്പ്
text_fieldsbookmark_border
തലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽക്കൂട്ടായ്മയുടെ സോണൽ വാർഷികത്തോടനുബന്ധിച്ച് തലശ്ശേരി ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ചു. ഐ.ആർ.ഡബ്ല്യു ജില്ല ലീഡർ സി.പി. അബ്ദുൽജബ്ബാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എൻ.സി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എം.പി. അരവിന്ദാക്ഷൻ, ഡോ. ചന്ദന, സുനിൽ മാങ്ങാട്ടിടം, പി.പി. സിറാജ്, നൂർ മുഹമ്മദ്, ഫസൽ ബാത്തല, ഷംറീസ് ബക്കർ, ഉമ്മർ കൂട്ടുമുഖം, അബ്ദുൽ റഹീം എലാങ്കോട്, സീനത്ത് അബ്ദുൽ സലാം, എൻ.കെ. അർഷാദ് എന്നിവർ സംസാരിച്ചു. ബ്ലഡ് ബാങ്ക് കൗൺസലർ ശ്വേത ശിവറാം രക്തദാനത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ടി.കെ. ഷീന, കെ.കെ. ശിൽപ, കെ.എൻ. ശ്രീഷ്ന, സി. ശിഖ, സി. ഷാജി, കെ. മുഹമ്മദ് ഫിറോസ്, സി.പി. മശൂദ്, സി.പി. ബഷീർ, പി. സകരിയ, കെ.കെ. മുഹമ്മദ് ഷഫീഖ്, ജി.കെ. തസ്‍ലിമ, റുക്സാന താഹ, നഗീന, തൻസീറ സൗജത്ത് ലത്തീഫ്, സുമിയ സാജിദ്, മാജിദ അഷ്ഫാഖ്, വി.പി. അമീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. അഷ്ഫാഖ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി. ഷമീദ നന്ദിയും പറഞ്ഞു. പടം.... ഐ.ആർ.ഡബ്ല്യു ജില്ല ലീഡർ സി.പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
