Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:49 AM IST Updated On
date_range 12 Aug 2022 12:49 AM ISTഇടവഴി പ്രകാശനം ചെയ്തു
text_fieldsbookmark_border
മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ രാമദാസ് നാഗപ്പള്ളിയുടെ ആദ്യ കവിത സമാഹാരം 'ഇടവഴി' പു.ക.സ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ഇ.എൻ പ്രകാശനം ചെയ്തു. ഡോ. സോമൻ കടലൂർ പുസ്തകം ഏറ്റുവാങ്ങി. കെ. രതീഷ് അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, സുരേഷ് കൽപത്തൂർ, കെ. രാജീവൻ, ശിവദാസ് ചെമ്പ്ര തുടങ്ങിയവർ സംസാരിച്ചു. പി.കെ. ഷിംജിത്ത് സ്വാഗതവും എൻ.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു. അനുബന്ധമായി സംഘടിപ്പിച്ച ചിത്രകാരന്മാരുടെ കൂട്ടായ്മ സത്യൻ മേപ്പയ്യൂർ ഉദ്ഘാടനം ചെയ്തു. സൂരജ് നരക്കോട്, ബൈജു മേപ്പയ്യൂർ, എം.പി. അശോകൻ തുടങ്ങിയവർ പങ്കെടുത്തു. കവിയരങ്ങ് എം.പി. അനസ് ഉദ്ഘാടനം ചെയ്തു. എ.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. റോസ്ന ചോലയിൽ, മനോജ് ചോലയിൽ, ബൈജു മേപ്പയ്യൂർ, മനോജ് പൊൻപറ, സ്നേഹ അമ്മാറത്ത്, ബൈജു ആവള, സൂരജ് നരക്കോട് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഇ.കെ. ഗോപി സ്വാഗതം പറഞ്ഞു. .............. Photo:രാമദാസ് നാഗപ്പള്ളിയുടെ ആദ്യ കവിതസമാഹാരം ഇടവഴി പു.ക.സ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ഇ.എൻ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
