Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:40 AM IST Updated On
date_range 12 Aug 2022 12:40 AM ISTഅധ്യാപക കൂട്ടായ്മ ജില്ല കൺവെൻഷൻ
text_fieldsbookmark_border
വടകര: കക്ഷിരാഷ്ട്രീയത്തിനതീതമായ, സമാന്തര മേഖലയിലെ അധ്യാപകരുടെ സാംസ്‌കാരിക കൂട്ടായ്മയുടെ പ്രഥമ ജില്ല കൺവെൻഷൻ ശനിയാഴ്ച വടകര ലോകനാർകാവിലെ കൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ പങ്കെടുക്കും. മീനാക്ഷി ഗുരുക്കൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ് മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരിക പ്രവർത്തകരായ ഇ.വി. വത്സൻ, രാജാറാം തൈപ്പള്ളി എന്നിവർ പങ്കെടുക്കും. 'മാറുന്ന ലോകം മാറേണ്ട അധ്യാപകർ'വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ. ശശികുമാർ പുറമേരി, റിട്ട. ലേബർ ഓഫിസർ ബാബു കാനപ്പള്ളി, അഡ്വ. സി.കെ. വിനോദൻ എന്നിവർ ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ കൂട്ടായ്മ കൺവീനർ ദിൽജിത്ത് മണിയൂർ, എ.എസ്. അജീഷ്, ഇ.പി. സുധീർ, എൻ. ഗംഗാധരൻ, സനൽ പതേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story